ക്ഷണം കഴിക്കുന്നതിന് പ്രത്യേകിച്ച്‌ ചിട്ടയൊന്നും കാത്ത് സൂക്ഷിക്കാത്തവരാണ് നമ്മള്‍. എല്ലാം വാരി വലിച്ച്‌ കഴിക്കും. ഇതിന്റെ അനന്തര ഫലമോ? എന്നും ഓരോരോ അസുഖങ്ങള്‍.

എല്ലാ ഭക്ഷണങ്ങളും നമ്മുടെ ശരീരത്തിന് ഗുണമല്ല ചെയ്യുന്നത് എന്നാണ് ആയുര്‍വേദം പറയുന്നത്. നാം അറിയാതെ കഴിക്കുന്ന ഭക്ഷണ കോമ്ബിനേഷനുകള്‍ നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കുകയും മരണത്തിന് വരെ കാരണമാകുകയും ചെയ്യുന്നു. ഈ കോമ്ബിനേഷനുകള്‍ ശരീരത്തിനുള്ളില്‍ എത്തിയാല്‍ ഉണ്ടാക്കുന്ന ടോക്‌സിനുകളാണ് ഇത്തരത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് ഒഴിവാക്കാന്‍ ഒന്നിച്ച്‌ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് അറിഞ്ഞിരിക്കുകയാണ് ഉചിതം.

പാലും പഴവും

ആരോഗ്യത്തിന് പൊതുവേ ഗുണകരമാണ് പാലും പഴവും. എന്നാല്‍ ഇത് ഒന്നിച്ച്‌ കഴിക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. ഇവയുടെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന ടോക്‌സിനുകള്‍ ചുമ, ജലദോഷം, അലര്‍ജി, ശ്വാസം മുട്ടല്‍ എന്നിവയ്‌ക്ക് കാരണമാകുന്നു.

ചീസും തൈരും

പാലില്‍ നിന്നും ഉണ്ടാക്കുന്ന രണ്ട് വസ്തുക്കളാണ് ചീസും തൈരും. എന്നാല്‍ അസംസ്‌കൃത വസ്തു ഒന്നാണെങ്കിലും ഇവ രണ്ടും ഒരുമിച്ച്‌ കഴിച്ചാല്‍ പണി പാളും. ദഹനക്കുറവ്, നെഞ്ചെരിച്ചല്‍, വയര്‍ വീര്‍ക്കുക തുടങ്ങിയവയാണ് ഇവ രണ്ടും ഒന്നിച്ചു കഴിച്ചാല്‍ ഉണ്ടായേക്കാവുന്ന അനന്തരഫലങ്ങള്‍.

തണ്ണിമത്തനും ആപ്പിളും

ശരീരത്തിനെ ഏറെ ഗുണം ചെയ്യുന്ന ഫല വര്‍ഗ്ഗമാണ് ആപ്പിളും തണ്ണിമത്തനും. ജലാംശം ആവോളം അടങ്ങിയ ഫലമാണ് തണ്ണിമത്തന്‍. അതുകൊണ്ട് തന്നെ വേഗത്തില്‍ ദഹിച്ച്‌ പോകുന്നു. ഇതിനൊപ്പം കട്ടിയേറിയ ആപ്പിള്‍ മഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

പച്ചക്കറികളും പഴങ്ങളും

ആരോഗ്യത്തിനായി ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കണം എന്നാണ് ഡോക്ടര്‍മാര്‍ പൊതുവെ നല്‍കുന്ന ഉപദേശം. എന്നാല്‍ പച്ചക്കറികളും പഴങ്ങളും ഒരുമിച്ച്‌ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് പറയുന്നത്. പഴങ്ങളിലുള്ള പഞ്ചസാര പച്ചക്കറി ദഹിക്കുന്നത് തടസ്സമാകും. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് വഴിവയ്‌ക്കുക.

മുട്ടയും ഉരുളക്കിഴങ്ങും

മുട്ടയും ഉരുളക്കിഴങ്ങും കൊണ്ടുള്ള കറി ഭൂരിഭാഗം പേര്‍ക്കും ഇഷ്ടമായിരിക്കും. എന്നാല്‍ ഇവ രണ്ടും കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. പ്രോട്ടീനുകളാല്‍ സമ്ബുഷ്ടമാണ് മുട്ട. കാര്‍ബോഹൈഡ്രേറ്റിനാല്‍ സമ്ബന്നമാണ് ഉരുളക്കിഴങ്ങ്. ഇവ രണ്ട് ഒരുമിച്ച്‌ കഴിക്കുന്നത് പ്രോട്ടീന്‍ ആഗിരണത്തിന് തടസ്സമുണ്ടാക്കുമെന്നാണ് പറയുന്നത്.