സൂപ്പര്‍കോപ്പ ഇറ്റാലിയാനയുടെ വേദിയും തിയ്യതിയും നിശ്ചയിച്ചു. റിയാദില്‍ വെച്ചാണ് ഇത്തവണത്തെ സൂപ്പര്‍കോപ്പ നടക്കുക. ജനുവരി 18 ആണ് തിയ്യതി ആയി നിശ്ചയിച്ചിരിക്കുന്നത്. നഗരവൈരികള്‍ ആയ എസി മിലാനും ഇന്ററുമാണ് ഇത്തവണ ഏറ്റു മുട്ടുന്നത്. ഇതിന് മുന്‍പ് 2018, 2019 വര്‍ഷങ്ങളിലും സൗദി സൂപ്പര്‍കോപ്പക്ക് ആതിഥേയത്വം വഹിച്ചിരുന്നു.

അതേ സമയം ദീര്‍ഘകാലത്തേക്ക് സൂപ്പര്‍ കോപ ഇറ്റാലിയാന തങ്ങളുടെ മണ്ണില്‍ തന്നെ നടത്താന്‍ സൗദിക്ക് പദ്ധതി ഉണ്ടെന്നാണ് സൂചന. നൂറ്റിമുപ്പത്തിയെട്ട് മില്യണ്‍ യൂറോയുടെ ഓഫര്‍ മുന്നില്‍ ഇതിന് വേണ്ടി സൗദി തയ്യാറാക്കിയതായും അറിയുന്നു. ഇതോടെ 2028/29 സീസണ്‍ വരെ ടൂര്‍ണമെന്റിന് സൗദി തന്നെ വേദിയാവും.