ടെഹ്‌റാന്‍: ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇറാനില്‍ മഹ്‌സ അമീനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. യുവതിയുടെ മരണത്തിന് കാരണക്കാരയായവരെ പിടികൂടാത്തതും പ്രാകൃത നിയമങ്ങള്‍ അടിച്ചേല്‍പ്പക്കുന്നതുമാണ് വനിതകളെ തെരുവിലിറക്കുന്നത്.

ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ഒരു യുവതി നടുറോഡിലൂടെ ഓടി നടന്ന് മുടി വെട്ടുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. തെരുവില്‍ യുവതി പ്രതിഷേധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ പ്രത്യേക താളത്തില്‍ ഹോണ്‍ മുഴക്കി പിന്തുണയ്‌ക്കുന്നതും വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്.

കഴിഞ്ഞ ദിവസം ഒരു സംഘം വനിതകള്‍ ചേര്‍ന്ന് നടത്തിയ ഹിജാബ് വിരുദ്ധപോരാട്ടം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊതുസ്ഥലങ്ങളില്‍ പരസ്യമായി ഹിജാബ് വലിച്ചെറിഞ്ഞും മുടിമുറിച്ചുമാണ് അവര്‍ പ്രതിഷേധിച്ചത്.ടെഹ്‌റാന്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും തെരുവിലിറങ്ങിയിട്ടുണ്ട്. നിരവധി സ്ത്രീകള്‍ നിരത്തിലിറങ്ങിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവര്‍ക്കെതിരെ വെടിയുതിര്‍ത്തിര്‍ത്തെങ്കിലും തളരാതെ പ്രതിഷേധം തുടരുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് 22 വയസുകാരിയായ അഹ്സ അമിനിയെ മതമൗലികവാദികള്‍ കൊലപ്പെടുത്തത്. മുഖം ശരിയായി മറച്ചില്ലെന്ന പേരില്‍ സദാചാര പോലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് ടെഹ്റാനിലെ റീ എഡ്യുക്കേഷന്‍ ക്ലാസ് എന്ന തടങ്കല്‍ കേന്ദ്രത്തിലെത്തിച്ച്‌ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുകയുമായിരുന്നു.യുവതിയുടെ സഹോദരനെയും സംഘം ക്രൂരമായി ആക്രമിച്ചിരുന്നു.