സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. നേരിയ വര്‍ദ്ധനയ്‌ക്ക് പിന്നാലെ ബുധനാഴ്ച വീണ്ടും സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്.

ഇതോടെ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,640 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്നലെ 36760 രൂപയായിരുന്നു ഒരു പവന്റെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപയും കുറഞ്ഞിട്ടുണ്ട്. ഇന്നത്തെ വിപണി വില 4580 രൂപയാണ്.

ശനിയാഴ്ചയും ഞായറാഴ്ചയും സ്വര്‍ണവിലയില്‍ വ്യത്യാസമില്ലാതെ തുടര്‍ന്നിരുന്നു(36,760 രൂപ). തിങ്കളാഴ്ചയോടെ ഇത് കുറഞ്ഞ് 36,680 രൂപയായി. അടുത്ത ദിവസം കൂടിയെങ്കിലും(36,760 രൂപ) അടുത്ത ദിവസം വീണ്ടും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ നിലവിലെ വിപണി വില 62 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയും.