ന്യൂഡല്‍ഹി: പഴയ നോട്ടുകള്‍ക്ക് യാതൊരു വിലയും കൊടുക്കാത്തവരാണ് നമ്മളില്‍ പലരും. ഉപയോഗിക്കാന്‍ സാധിക്കില്ലെങ്കില്‍ പിന്നെ അതിന് മൂല്ല്യം കൊടുക്കേണ്ടതില്ലല്ലോ എന്നതാണ് അതിന് കാരണമായി പലരും പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല കാര്യങ്ങള്‍, നിങ്ങളുടെ കൈവശമുള്ള പഴയ നോട്ടുകള്‍ കണ്ണു ചിമ്മുന്ന വേഗത്തില്‍ നിങ്ങളെ സമ്ബന്നനാക്കിയേക്കാം.

പഴയ നോട്ടുകള്‍ക്കും നാണയങ്ങള്‍ക്കും ലക്ഷക്കണക്കിന് രൂപയുടെ വിലയായിരിക്കും കിട്ടാന്‍ പോകുന്നത്. 786 എന്ന നമ്ബര്‍ പതിച്ച 1, 5, 10, 20, 50, 100 അല്ലെങ്കില്‍ 2000 രൂപയുടെ നോട്ടുകള്‍ നിങ്ങളുടെ കൈവശം ഉണ്ടെങ്കില്‍ വളരെ വേഗത്തില്‍ തന്നെ ലക്ഷങ്ങള്‍ സമ്ബാദിക്കാം. ഇത്തരം നോട്ടുകളും നാണയങ്ങളുമെല്ലാം ഒഎല്‍എക്‌സ്, ക്വിക്കര്‍, ഇബേ തുടങ്ങിയ വെബ്‌സൈറ്റുകള്‍ വഴി വില്‍ക്കാന്‍ സാധിക്കും.

ഇബേയില്‍ നാണയമോ നോട്ടോ വില്‍ക്കുന്നത് എങ്ങനെയാണെന്ന് മനസിലാക്കാം. ഇതിനായി ആദ്യം ചെയ്യേണ്ടത് അവരുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക എന്നതാണ്. വില്‍പ്പന നടത്തുന്നതിനുള്ള രജിസ്‌ട്രേഷന്‍ ചെയ്യുക. അതിന് ശേഷം നിങ്ങളുടെ കൈവശമുള്ള നോട്ടിന്റെയോ നാണയത്തിന്റെയോ ചിത്രമെടുത്ത് അപ്ലോഡ് ചെയ്യുക. ഉടന്‍ തന്നെ ഇത് വാങ്ങാന്‍ താത്പര്യമുള്ള ആളുകളെ കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. 786 എന്ന നമ്ബര്‍ ഉള്ള നോട്ടിന് മൂന്ന് മുതല്‍ നാല് ലക്ഷം വരെ ലഭിക്കുന്നുണ്ട്. അവയ്‌ക്ക് ആവശ്യക്കാരും ഏറെയാണ്. ഇനി അത്തരം നമ്ബറുള്ള നോട്ട് കയ്യില്‍ കിട്ടിയാല്‍ നിങ്ങളും മടിക്കണ്ട. വേഗം സൈറ്റിലോട്ട് അപ്ലോഡ് ചെയ്ത് ലക്ഷാധിപതികളാകൂ.