വെസ്റ്റിന്‍ഡീസ് വനിതകള്‍ക്കെതിരെ മഴ നിയമത്തില്‍ 5 റണ്‍സ് വിജയം നേടി ന്യൂസിലാണ്ട്. ഇന്നലെ മഴ കാരണം വൈകി തുടങ്ങിയ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് 35 ഓവറില്‍ 168/7 എന്ന സ്കോറാണ് നേടിയത്. 12 പന്തില്‍ 10 റണ്‍സ് വിജയത്തിനായി വേണ്ട ഘട്ടത്തില്‍ വീണ്ടും വെളിച്ചക്കുറവ് മൂലം കളിതടസ്സപ്പെട്ടപ്പോള്‍ ന്യൂസിലാണ്ട് 33 ഓവറില്‍ 159/5 എന്ന നിലയിലായിരുന്നു.

ആ സമയത്ത് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ന്യൂസിലാണ്ട് 155 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. 51 റണ്‍സ് നേടിയ സൂസി ബെയ്റ്റ്സും പുറത്താകാതെ 47 റണ്‍സ് നേടിയ അമേലിയ കെറുമാണ് ന്യൂസിലാണ്ടിനായി ബാറ്റിംഗില്‍ തിളങ്ങിയത്. വെസ്റ്റിന്‍ഡീസ് നിരയില്‍ ഹെയ്‍ലി മാത്യൂസ് 3 വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിന് വേണ്ടി കൈഷോണ നൈറ്റ്(36), ചിനെല്ലേ ഹെന്‍റി(4) എന്നിവര്‍ ആറാം വിക്കറ്റില്‍ ഉയര്‍ത്തിയ 83 റണ്‍സിന്റെ ചെറുത്തുനില്പാണ് ടീമിനെ മുന്നോട്ട് നയിച്ചത്.