തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന ഭാരത് ജോഡോ യാത്ര നിര്‍ത്തിവെച്ച്‌ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് മടങ്ങുന്നു. സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് പോകുന്ന രാഹുല്‍ മടങ്ങിയെത്തിയ ശേഷം ഭാരത് ജോഡോ യാത്ര വീണ്ടും ആരംഭിക്കും.

നിലവില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് രാഹുല്‍ ഗാന്ധി അടിയന്തിരമായി ഡല്‍ഹിയിലേക്ക് തിരിക്കുന്നത്. ശനിയാഴ്ച ചാലക്കുടിയില്‍ നിന്നും യാത്ര വീണ്ടും ആരംഭിക്കുമെന്നാണ് വിവരം. നിലവില്‍ ഭാരത് ജോഡോ യാത്രയ്‌ക്ക് വലിയ പ്രാധാന്യമോ ജനപ്രീതിയോ കേരളത്തില്‍ ലഭിക്കുന്നില്ല. ഇത് മനസ്സിലാക്കിയാണ് ഔദ്യോഗിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം മടങ്ങുന്നത് എന്നും അഭ്യൂഹങ്ങളുണ്ട്.