കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസ്സായിരുന്നു. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേല്‍ വി.സുഗുണാനന്ദന്റെ ഭാര്യയാണ് ദമയന്തിയമ്മ. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. അമൃതപുരിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

മക്കള്‍: കസ്തൂരി ബായ്, പരേതനായ സുഭഗന്‍, സുഗുണാമ്മ, സജിനി, സുരേഷ് കുമാര്‍, സതീഷ് കുമാര്‍, സുധീര്‍ കുമാര്‍. മരുമക്കള്‍: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ. സംസ്‌കാരം പിന്നീട് അമൃതപുരി ആശ്രമത്തില്‍ വച്ച്‌ നടക്കും.