ന്യുയോര്‍ക്ക്: ചൈന തായ്‌വാന് നേരെ നടത്തുന്ന അതിക്രമങ്ങള്‍ പരിധി വിട്ട സാഹചര്യത്തില്‍ സൈനിക പിന്തുണ നല്‍കാനുറച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ചൈനയുടെ പ്രതിരോധത്തില്‍ തായ്‌വാനെ പോലൊരു ചെറു രാജ്യത്തിന് പിടിച്ച്‌ നില്‍ക്കാന്‍ സാധ്യമല്ല. നിലനില്‍പ്പിന് വേണ്ടി പൊരുതുന്ന തായ്‌വാന് പരസ്യ പിന്തുണയാണ് വൈറ്റ്ഹൗസില്‍ നിന്നും ലഭിച്ചിരിക്കുന്നത്.

യുക്രെയ്ന്‍ റഷ്യ യുദ്ധത്തിലും അമേരിക്ക ഇടപെട്ടിരുന്നു. ബൈഡന്റെ പ്രസ്താവന തായ്‌വാനെ സംബന്ധിച്ച്‌ ഏറെ ആശ്വാസം പകരുന്നതാണ്. കിഴക്കന്‍ ചൈനയുടെ തീരത്തുള്ള ഒരു സ്വയംഭരണ ദ്വീപായ തായ്‌വാനെ സംരക്ഷിക്കാന്‍ തയ്യാറാകുന്നതിലൂടെ ചൈനയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ലെന്ന് അമേരിക്കയുടെ നയതന്ത്ര വിദഗ്ധര്‍ പറഞ്ഞു.

ചൈന തായ്‌വാന്‍ ദ്വീപിന് മുകളില്‍ മിസൈല്‍ ആക്രമണം നടത്തുകയും അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യുന്നതായി മുന്‍പും വാര്‍ത്തകള്‍ വന്നിരുന്നു. നിരവധി ലോക രാജ്യങ്ങള്‍ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയെങ്കിലും ചൈനീസ് സര്‍ക്കാര്‍ അത് കൂട്ടാക്കാന്‍ തയ്യാറായില്ല. കൂടാതെ തായ്‌വാന് മേല്‍ കടുത്ത സാമ്ബത്തിക സമ്മര്‍ദ്ദം ചെലുത്തുകയും വാണിജ്യ വ്യാപാര ബന്ധങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചൈന ചെയ്തിരുന്നു.