ന്യൂയോര്‍ക്ക്: യുക്രെയിനില്‍ ആണവ, രാസായുധങ്ങള്‍ പ്രയോഗിക്കാന്‍ പാടില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് ബൈഡന്റെ പരമാര്‍ശം. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുക്രെയിനില്‍ നേരിടുന്ന തിരിച്ചടികളില്‍ കുപിതനായ പുട്ടിന്‍ ആണവ, രാസായുധങ്ങള്‍ പ്രയോഗിക്കുന്നത് ആലോചിച്ചേക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബൈഡന്‍.

പാടില്ല, പാടില്ല, പാടില്ല. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കണ്ടിട്ടില്ലാത്ത ഒന്നായി യുദ്ധത്തിന്റെ മുഖം മാറും.“, ബൈഡന്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ യു.എസിന്റെ ഭാഗത്ത് നിന്ന് അനന്തരഫലമുണ്ടാകുമെന്നും ബൈഡന്‍ സൂചിപ്പിച്ചു. സൈന്യത്തിന് മേല്‍ ഇനിയും സമ്മര്‍ദ്ദം വര്‍ദ്ധിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നടത്തുമെന്ന് പുട്ടിന്‍ അടുത്തിടെ പ്രതികരിച്ചിരുന്നു. റഷ്യ ആണവായുധങ്ങള്‍ യുക്രെയിനെതിരെ പ്രയോഗിച്ചേക്കുമോ എന്ന ആശങ്ക ഇതോടെ ഉയരുകയായിരുന്നു.