കേരളത്തില്‍ കൊവിഡ് തീവ്ര വ്യാപനത്തിലെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

അതിനാല്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തെ കേന്ദ്രം സംസ്ഥാനത്തേക്ക് അയക്കണമെന്ന് കത്തില്‍ പറയുന്നു . രാജ്യത്ത് ആക്ടീവ് കേസുകള്‍ കൂടുതല്‍ കേരളത്തിലാണ്. 26% ത്തോളം വരും അത്.

ടെസ്റ്റ് പോസിറ്റിവിറ്റി ദേശീയ നിരക്ക് 2 ശതമാനമെങ്കില്‍
കേരളത്തില്‍ 10 ശതമാനത്തിന് മുകളില്‍. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണവും സംസ്ഥാനത്താണ് കൂടുതലെന്ന് കെ.സുരേന്ദ്രന്‍ കത്തില്‍ വ്യക്തമാക്കി.