കൊവിഡ് വാക്സിന് ലഭിച്ചവര്‍ രണ്ട് മാസത്തേക്ക് മദ്യം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്. വാക്സിന് ശരീരത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നത് വരെ മദ്യത്തിന്റെ ഉപയോഗത്തില്‍ നിന്ന് അകന്ന് നില്‍ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഈ സമയത്ത് മദ്യം ഉപയോഗിക്കുന്നത് വാക്സിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഒപ്പം വാക്സിന് ലഭിച്ചവര്‍ മാസ്ക് ഉപയോഗം, സാനിറ്റാസര്‍ ഉപയോഗം, ജനക്കൂട്ടങ്ങളില്‍ നിന്ന് അകന്ന് നില്ക്കല് എന്നിവ പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞിട്ടുണ്ട്.