ബ്രിട്ടണില്‍ ലോക്ക് ഡൗണ്‍ കര്‍ശനമാക്കി കൊണ്ട് ഉത്തരവ് വന്നു എങ്കിലും മത്സരങ്ങള്‍ നിര്‍ത്തിവെക്കില്ല. ഫുട്ബോള്‍ തുടരുന്നതാണ് നല്ലത് എന്നും അത് നിര്‍ത്തിവെക്കേണ്ട ആവശ്യം ഇല്ല എന്നുമാണ് അധികൃതരുടെ തീരുമാനം. പ്രീമിയര്‍ ലീഗ് അധികൃതരും മറ്റു ലീഗുകളും ഫുട്ബോള്‍ നടത്തുന്ന രീതിയില്‍ സര്‍ക്കാര്‍ തൃപ്തരാണ്. അവസാന കുറേ മാസങ്ങള്‍ ആയി കര്‍ശനമായ പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് ഇംഗ്ലണ്ടില്‍ ഫുട്ബോള്‍ നടക്കുന്നത്.
ഇതുവരെ താരങ്ങളെ സുരക്ഷിതമായി തന്നെ നിര്‍ത്താന്‍ ലീഗ് അധികൃതര്‍ക്കായിട്ടുണ്ട്. അവസാന ആഴ്ചകളില്‍ ലീഗില്‍ കൊറോണ കേസുകള്‍ വര്‍ധിച്ചിട്ടുണ്ട് എങ്കിലും അതില്‍ ആശങ്ക വേണ്ട എന്നാണ് എഫ് എ പറയുന്നത്. എന്തായാലും മറ്റു ഓഫീസുകളും വ്യവസായങ്ങളും ഒക്കെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതു കൊണ്ട് തന്നെ ഫുട്ബോളും നടത്താം എന്നാണ് ഫുട്ബോള്‍ നിരീക്ഷകരും പറയുന്നത്.