ലേഡി ഡയറക്ടര്‍ എന്ന് വിളിക്കുന്നത് അംഗീകരിക്കില്ലെന്ന് ഡയറക്ടര്‍ സുധ കൊങ്കാര. തന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരുമൊത്ത് പങ്കെടുത്ത ഒരു അഭിമുഖത്തിലാണ് സുധ ഇക്കാര്യം വെളിപ്പെടുത്തിയത്.

പലരും തന്നെ ലേഡി ഡയറക്ടര്‍ എന്ന് അടയാളപ്പെടുത്തുന്നതെന്നും എന്താണ് അതിന്റെ ആവശ്യമെന്നും സുധ ചോദിക്കുന്നു.

‘സുരരൈ പോട്ര് പടം ഇറങ്ങുന്നതിന് മുമ്ബ എന്റെ ഒരു സുഹൃത്ത് പറഞ്ഞു; ഒരു ഹീറോയോട് പടത്തെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ ഓ അത് ആ ലേഡി ഡയറക്ടര്‍ എടുത്ത ചിത്രമല്ലേ എന്ന്. അങ്ങനെ പറയുന്നതേ എനിക്ക് ദേഷ്യം വരുന്ന കാര്യമാണ്. എന്തിനാണ് ലേഡി ഡയറക്ടര്‍ എന്ന് വിളിക്കുന്നത്, ഞാന്‍ ബാക്കിയുള്ളവരെയൊക്കെ ജെന്‍സ് ആക്ടര്‍ എന്നാണോ വിളിക്കുന്നത്. അല്ലല്ലോ.

‘ഓപണ്‍ പണ്ണ’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധ ഇക്കാര്യം വ്യക്തമാക്കിയത്.

The post ലേഡി ഡയറക്ടര്‍ എന്നല്ല, ഡയറക്ടര്‍ എന്ന് വിളിച്ചുകൂടെ, ഒരേ തീയേറ്ററില്‍ തന്നെയല്ലേ എന്റെ സിനിമയും ഓടുന്നത്?: സുധാ കൊങ്കാര