തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മദ്യവില കൂടിയേക്കും. വിലവര്‍ധനവിന് ബെവ്കോ സര്‍ക്കാറിനോട് അനുമതി തേടി. അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിച്ചത് ചൂണ്ടിക്കാട്ടിയാണ് ശിപാര്‍ശ.
അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനവ് കാരണം വിതരണക്കാര്‍ വിതരണത്തിന്റെ അളവ് കുറക്കുകയും ചെയ്തിരുന്നു. ഈയൊരു പശ്ചാത്തലമൊക്കെ കണക്കിലെടുത്താണ് വില വര്ധനനക്ക് ബെവ്കോയുടെ തീരുമാനം.
പ്രീമിയം ബ്രാന്റുകള്‍ക്ക് 50 രൂപ വരെ വില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.