ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക.
ജനുവരി 29നാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ജനുവരി 29ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളെയും അഭിസംബോധന െചയ്ത് സംസാരിക്കും.
കര്‍ഷക പ്രക്ഷോഭം തീര്‍ന്നില്ലെങ്കില്‍ അക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ചയാകും. കര്‍ഷക പ്രതിഷേധം ശക്തമായി ഉന്നയിക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.