പാലക്കാട്: സാമ്പത്തിക തട്ടിപ്പ് കേസില്‍ ബി.ജെ.പി നേതാവ് കുമ്മനം രാജേശേഖരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ മേജര്‍ രവി.
”കുമ്മനംജിക്കെതിരായ നടപടിയെ ഞാന്‍ അപലപിക്കുന്നു. എനിക്കറിയുന്ന കാലം മുതലേ അദ്ദേഹം നേരുള്ള വ്യക്തിയാണ്. രാഷ്ട്രീയ പ്രതികാരം അദ്ദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്. ഇത് വളരെ നിരാശാജനകമാണ്” -മേജര്‍ രവി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ആറന്മുള സ്വദേശിയില്‍ നിന്നും 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ അഞ്ചാം പ്രതിയായി കുമ്മനം രാജശേഖരെന്റ പേരുചേര്‍ത്തിരുന്നു. കുമ്മനത്തിന്റെ മുന്‍ പി.എ പ്രവീണാണ് കേസിലെ ഒന്നാം പ്രതി. പണം തിരിമറി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളിലാണ് ആറന്മുള പൊലീസ് കേസെടുത്തിരുന്നത്.