കോട്ടയം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയ കൊടുങ്കാറ്റായി ആഞ്ഞടിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കെപിസിസി വിചാര്‍ വിഭാഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിളംബര സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2014 മുതല്‍ ഭരണത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തു ജനങ്ങളെ ഭിന്നിപ്പിച്ചു കോര്‍പ്പറേറ്റുകളെ പ്രീണനഭരണമാണ് രാജ്യം കണ്ടതെന്നും ജനങ്ങളെ ഒന്നിപ്പിച്ചു ഭാരതത്തിന്റെ നഷ്ടപ്രതാപങ്ങള്‍ വീണ്ടെടുക്കുന്ന യാത്രയായി ഭാരത ജോഡോ യാത്ര ചരിത്രം കുറിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി. ജോസഫ് മുഖ്യപ്രസംഗം നടത്തി. ജില്ലാ പ്രസിഡന്റ് ഡോ. കെ. എം. ബെന്നി അധ്യക്ഷത വഹിച്ച യോഗത്തില്‍ കുര്യന്‍ ജോയി, കുഞ്ഞ് ഇല്ലമ്പള്ളി, ജാന്‍സ് കുന്നപ്പള്ളി, ജി. ഗോപകുമാര്‍, മോഹന്‍ ഡി. ബാബു, ബോബന്‍ തോപ്പില്‍, യൂജിന്‍ തോമസ്, എസ്. രാജീവ്, ടി. എസ്. അന്‍സാരി, അന്‍സമ്മ ബാബു, രാജേഷ്‌കുമാര്‍ എ. ആര്‍, ഡോ. ഷാജി, സിബി ജോണ്‍ കൈതയില്‍, ജോസഫ്, അബ്ദുള്‍ സലാം, രാജന്‍ ചൂരക്കുളം, ഷെറിന്‍ സലിം, ഡോ. ബിനു സചിവോത്തമപുരം, സക്കീര്‍ ചങ്ങമ്പള്ളി, പി. എസ്. നാസര്‍, നാഗേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.