ലിവര്‍പൂളിനെ എതിരിലാത്ത ഒരു ഗോലിന്നു തോല്‍പ്പിച്ച സതാംട്ടന്‍ ആയിരിയ്ക്കും ഇപ്പോള്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്‍റെ ഹീറോ.ലിവര്‍പൂളിനെക്കായിലും ഒരു മല്‍സരം കുറവ് കളിച്ച യുണൈറ്റഡിന് രണ്ടാം സ്ഥാനമേ ഉള്ളൂ എങ്കിലും ഇരു ടീമുകള്‍ക്കും ഒരേ പോയിന്‍റാണ് ഉള്ളത്.

മുന്‍ ലിവര്‍പ്പൂള്‍ താരം ആയിരുന്ന ഡാനി ഇങ്സ് നേടിയ അമ്പതാമത്തെ ഗോളിന് ഈ സീസണില്‍ വലിയ പ്രധാന്യം ഉണ്ട് എന്നു തന്നെ പറയാം. 2ാം മിനുട്ടില്‍ വാര്‍ഡ് പ്രൌസ് ആയിരുന്നു ഗോള്‍ നേടാന്‍ ഇങ്ഗ്സിനെ സഹായിച്ചത്.കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും വിജയം നേടാന്‍ ആകാതെ പോയ ലിവര്‍പൂളിന് ഈ തോല്‍വികള്‍ അവരുടെ പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താനുള്ള സ്വപ്നത്തിന് തിരിച്ചടിയാകുമോ എന്ന ഭയം ഉണ്ട്.മല്‍സരശേഷം താരങ്ങളുടെ പ്രകടനത്തെ വിമര്‍ശിച്ച ക്ലോപ്പ് സതാംട്ടന്‍റെ പ്രകടനത്തെ പുകഴ്ത്താനും മറന്നില്ല.