കോട്ടയം : ഓൾ കേരളാ, സിനിമ,സീരിയൽ സപ്പോർട്ടിങ് ആർട്ടിസ്റ്റ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് ഓണഘോഷം നടത്തി . കലാമത്സരങ്ങളും, ഓണദ്യ യും പ്രതിഭാ സംഗമവും പ്രശസ്ത സിനിമാ താരം കോട്ടയം രമേശ്‌ ഉത്ഘാടനം ചെയ്തു.കോട്ടയം ജോസ്ജോർജ് അധ്യക്ഷത വഹിച്ചു, സാമൂഹ്യ പ്രവർത്തകനുംസിനിമ നിർമ്മാതാവുമായ ഡോ.അനിൽകുമാർ മുള്ളനളയ്ക്കൽ മുഖ്യ പ്രഭാക്ഷണം നടത്തി.
,കേരളാ സാംസ്‌കാരിക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്‌. അൻസാരി, തിരക്കഥാ കൃത്ത് അജീഷ് പി തോമസ്, റിയാസ്മുഹമ്മദ്‌, സന്തോഷ്‌ ചിങ്ങവനം, ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു