അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാനത്തേതും മൂന്നാമത്തേതുമായ ഘട്ടം നാളെ. പാര്‍ലമെന്റ് സംയുക്ത സമ്മേളനം ചേര്‍ന്ന് ഇലക്ടറല്‍ കോളേജ് വോട്ടുകളെണ്ണി നാളെ ഫലപ്രഖ്യാപനം നടത്തും.ജനുവരി ആറിന്റേത് തിരഞ്ഞെടുപ്പിന്റെ അന്തിമ നടപടിയാണ്.

നവംബര്‍ മൂന്നിലെ ആദ്യഘട്ട പോപ്പുലര്‍ വോട്ടെടുപ്പിലും പിന്നീട് ഡിസംബര്‍ 14ലെ ഇലക്ടറല്‍ കോളേജ് വോട്ടെടുപ്പിലും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വെന്നിക്കൊടി പാറിച്ചു. പക്ഷെ അതോടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി ല്ല.ഏകീകൃത തിരഞ്ഞെടുപ്പ് നിയമത്തിന്റെ അഭാവവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇല്ലാത്തതുമാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രക്രിയ ഇത്രയും നീണ്ടതും സങ്കീര്‍ണവുമാകാന്‍ കാരണം.

ഇലക്‌ട്രല്‍ കോളേജിലെ ഭൂരിപക്ഷ വോട്ടാണ് ഒരു സ്ഥാനാര്‍ഥിയുടെ ജയപരാജയങ്ങള്‍ തീരുമാനിക്കുക. ബൈഡന് ഇലക്‌ട്രല്‍ കോളേജിലെ 306 വോട്ട് ലഭിച്ചു. ചരിത്രത്തില്‍ ഏറ്റവുമധികം പോപ്പുലര്‍ വോട്ട് നേടുന്ന പ്രസിഡന്റായി ജോ ബൈഡന്‍ ജനുവരി 20ന് സ്ഥാനമേല്‍ക്കും