സംസ്ഥാനത്തെ തീയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. 22 ഇന നിര്‍ദേശങ്ങളാണ് ഇതിലുള്ളത്. രാവിലെ ഒമ്ബത് മുതല്‍ രാത്രി ഒമ്ബത് വരെ മാത്രമേ തീയറ്ററുകളില്‍ ആളെ പ്രവേശിപ്പിക്കാന്‍ പാടുള്ളു. ഇതിനുള്ളില്‍ ഷോ അവസാനിപ്പിക്കണം. ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമേ ആളുകളെ ഇരുത്താന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്ന് മുതലാണ് സംസ്ഥാനത്തെ തീയേറ്ററുകള്‍ തുറക്കുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്. ജീവനക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. തിയേറ്ററുകളിലെത്തുന്നവര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തണം. മള്‍ട്ടിപ്ലക്സുകളില്‍ ഓരോ ഹാളിലും പ്രദര്‍ശനം വ്യത്യസ്തസമയമാക്കി ആളുകളുടെ തിരക്ക് കുറയ്ക്കണം.

പക്ഷേ, തിയേറ്ററുകള്‍ ഇന്ന് തുറക്കാനുള്ള സാധ്യത വളരെ കുറവാണ്. തിയേറ്റര്‍ തുറക്കുമ്ബോള്‍ ഇളവ് ആവശ്യപ്പെട്ട് തിയേറ്റര്‍ ഉടമകളുടെ യോഗം ഇന്ന് നടക്കും. ഫിലിം ചേംബറിന്‍റെ യോഗം നാളെയാണ്.