കൊച്ചി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി കസ്റ്റംസ് പ്രിവന്‍്റീവ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്.

ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയില്‍ നിന്ന് കസ്റ്റംസ് തേടുന്നത്.സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ സമന്‍സ് നല്‍കി വിളിപ്പിക്കാനിരിക്കെയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ നിര്‍ണായക രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടികള്‍.