തിരുവനന്തപുരം: കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ മുഖ്യമന്ത്രിയും സി.പി.എമ്മും ആഞ്ഞു പരിശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പരസ്പര സ്നേഹത്തോടും സഹവര്‍ത്തിത്വത്തോടും കഴിയുന്ന കേരളത്തിലെ വിവിധ മത വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനും അവര്‍ക്കിടയില്‍ ചേരി തിരിവുണ്ടാക്കാനും ബോധപൂര്‍വമായ ശ്രമങ്ങളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സി.പി.എം നടത്തുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു .
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റ്:
കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ മുഖ്യമന്ത്രിയും സി.പി.എമ്മും ആഞ്ഞു പരിശ്രമിക്കുകയാണ്. പരസ്പര സ്നേഹത്തോടും സഹവര്‍ത്തിത്വത്തോടും കഴിയുന്ന കേരളത്തിലെ വിവിധ മത വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനും അവര്‍ക്കിടയില്‍ ചേരി തിരിവുണ്ടാക്കാനും ബോധപൂര്‍വമായ ശ്രമങ്ങളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സി.പി.എം നടത്തുന്നത്.
മത വിഭാഗങ്ങള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ധിപ്പിച്ച് അതിനെ സംഘര്‍ഷമാക്കി മാറ്റി അതിലൂടെ തിരഞ്ഞെടുപ്പ് വിജയം കൈവരിക്കാം എന്ന ആഗ്രഹമാണ് ഇടതുപക്ഷത്തിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍. പിണറായി വിജയന് തുടങ്ങി വച്ച ഈ വര്‍ഗീയ പദ്ധതി ഇപ്പോള്‍ ആക്ടിങ് സെക്രട്ടറി വിജയരാഘവനും ഏറ്റെടുത്തിരിക്കുകയാണ്.
ബി.ജെ.പിയെ ശക്തിപ്പെടുത്തി അതിലൂടെ കോണ്‍ഗ്രസിനേയും യു.ഡി.എഫിനെയും ദുര്‍ബലപ്പെടുത്തുക എന്ന ഹീന ബുദ്ധിയാണ് സി.പി.എമ്മിനെ മുന്നോട്ടു നയിക്കുന്നത്. നാലു വോട്ടിനു വേണ്ടിയുള്ള ഈ ഹീന തന്ത്രം കേരള സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന കാര്യം മുഖ്യമന്ത്രിയും കൂട്ടരും ബോധപൂര്‍വം വിസ്മരിക്കുകയാണ്.
മധ്യകേരളത്തില്‍ ബി.ജെ.പിയുമായി പരസ്യവും രഹസ്യവുമായ ധാരണ ഉണ്ടാക്കിയിരിക്കുകയാണ് സി.പി.എം. നൂറിലധികം വാര്‍ഡുകളിലാണ് ബി.ജെ.പി – സി.പി.എം- എസ്.ഡി.പി.ഐ കൂട്ടുകെട്ട് ഉണ്ടായത്. ഈ വര്‍ഗ്ഗീയ കൂട്ടുകെട്ട് കേരളത്തിന്റെ മതേതര അടിത്തറയെ ഇല്ലാതാക്കും.
ബി.ജെ.പിയെ ശക്തിപ്പെടുത്തുന്ന നിലപാടാണ് സി.പി.എം തുടക്കം മുതലേ സ്വീകരിച്ചിരുന്നത്. ശബരിമല വിഷയത്തിലും മറ്റും ബി.ജെ.പിക്ക് മുന്നില്‍ നിന്നു പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ അവസരം നല്‍കുകയായിരുന്നു സി.പി.എം. മെഡിക്കല്‍ കോഴയില്‍ മുഖം നഷ്ടപ്പെട്ട ബി.ജെ.പിക്ക് പുറത്തിറങ്ങി നടക്കാന്‍ അവസരം ഒരുക്കിക്കൊടുത്തത് അവരുടെ ഓഫിസ് ആക്രമിച്ചുകൊണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് ജയം മാത്രം മുന്നില്‍ കണ്ട് വിഭാഗീയതയും വര്‍ഗീയതയും ഇളക്കിവിട്ടു കൊണ്ട് ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് സി.പി.എം ഉടന്‍ പിന്തിരിയണം.