കായക്കൊടി പഞ്ചായത്തിലെ കരയത്താം പൊയിലിൽ ഒമ്പതു പേരെ കടിച്ച നായയെ നാട്ടുകാർ തല്ലി കൊന്നു. മൂന്ന് കുട്ടികൾ ഉൾപ്പടെ ഒമ്പതു പേർക്കാണ് കടിയേറ്റത്.

മൊകേരിയിലെ 68 വയസുകാരി നാരായണി, മൊകേരി തൈത്ത റേമ്മൽ പതിനാല് വയസുകാരിയെയും, മാവില കുന്നുമ്മൽ സുബീഷ് എന്നിവരെയാണ് പട്ടി കടിച്ചത്. സുബീഷിന് മുഖത്തും മറ്റുള്ളവർക്ക് കാലുകളിലുമാണ് കടിയേറ്റത്. വൈകുന്നേരം 3 മണിക്കാണ് സുബീഷിന് കടിയേറ്റത്. ഇതിന് ശേഷമാണ് മൂന്ന് പേരെ കൂടി പട്ടി കടിച്ചത്. തുടർന്ന് നായയെ നാട്ടുകാർ തല്ലി കൊന്നു.