ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡ് 19ന്റെ പുതിയ വകഭേദം യു.കെയില്‍ റിപ്പോര്‍ട്ട് ചെയ്ത വകഭേദത്തേക്കാള്‍ അപകടകാരിയാണെന്ന് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.
‘ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡ് വകഭേദത്തില്‍ എനിക്ക് ഏറെ ആശങ്കയുണ്ട്. അതുകൊണ്ടാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള എല്ലാ ഫ്ലൈറ്റുകളും നിര്‍ത്തിവെക്കണമെന്ന് ഞങ്ങള്‍ നിര്‍ദേശം നല്‍കിയത്’. -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലോകത്ത് നാല് കോവിഡ് വകഭേദങ്ങള്‍ പരക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 2019ന്റെ അവസാനം ചൈനയിലെ വുഹാനില്‍ നിന്ന് ഉത്ഭവിച്ച വൈറസില്‍ നിന്നും ഏറെ വ്യത്യസ്തമായ ഡി614ജി എന്ന ഘടകം കൂടി ചേര്‍ന്ന വൈറസാണ് 2020 ഫെബ്രുവരി മുതല്‍ ലോകത്ത് വ്യാപിക്കുന്നതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.