റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ല്‍ പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ള്‍ കു​റ​ഞ്ഞ ക​ണ​ക്കി​ല്‍​ത​ന്നെ തു​ട​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച 94 പേ​ര്‍​ക്കാ​ണ്​ പു​തു​താ​യി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ്​ ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 10​​ പേ​ര്‍​​ രാ​ജ്യ​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി മ​രി​ച്ചു​.

166 രോ​ഗ​ബാ​ധി​ത​ര്‍ സു​ഖം പ്രാ​പി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത്​ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത കോ​വി​ഡ്​ കേ​സു​ക​ളു​ടെ ആ​കെ എ​ണ്ണം 3,63,155ഉം ​രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 3,54,609ഉം ​ആ​യി. മ​ര​ണ​സം​ഖ്യ 6256 ആ​യി ഉ​യ​ര്‍​ന്നു. അ​സു​ഖ ബാ​ധി​ത​രാ​യി രാ​ജ്യ​ത്ത്​ ബാ​ക്കി​യു​ള്ള​ത്​ 2290 പേ​രാ​ണ്. ഇ​തി​ല്‍ 347 പേ​ര്‍ മാ​ത്ര​മാ​ണ്​ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​ത്. ഇ​വ​ര്‍ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. ബാ​ക്കി​യു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്​​തി​ക​ര​മാ​ണ്. രാ​ജ്യ​ത്തെ കോ​വി​ഡ്​ മു​ക്തി നി​ര​ക്ക്​ 97.6 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക്​ 1.7 ശ​ത​മാ​ന​വു​മാ​യി തു​ട​രു​ന്നു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത പു​തി​യ കോ​വി​ഡ്​ കേ​സു​ക​ള്‍: റി​യാ​ദ്​ 34, മ​ക്ക 28, കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ 15, മ​ദീ​ന ആ​റ്, വ​ട​ക്ക​ന്‍ അ​തി​ര്‍​ത്തി മേ​ഖ​ല മൂ​ന്ന്, അ​ല്‍​ജൗ​ഫ്​ ര​ണ്ട്, ന​ജ്​​റാ​ന്‍ ര​ണ്ട്, ത​ബൂ​ക്ക്, അ​സീ​ര്‍, ജീ​സാ​ന്‍, ഖ​സീം ഒ​ന്നു​ വീ​തം.