കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇന്ന് കൊവിഡ് ബാധിച്ച്‌ 10 പേര്‍ കൂടി മരണമടഞ്ഞു .ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 740 ആയി. 812 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രൊഗബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു 120232 ആയി. 726 പേര്‍ ഇന്ന് രോഗ മുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം ഒരു ലക്ഷം കടന്നു 111440ആയി. ആകെ 8052 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്ര പരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം 122 ആയി. .കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 7853 പേരില്‍ പരിശോധന നടത്തി. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 865560 ആയി.