പത്തനംതിട്ട : ശബരിമല ധര്‍മ്മശാസ്താവിന്റെ തിരുവാഭരണ പാത സഞ്ചാരയോഗ്യമാക്കി സേവാഭാരതി . സേവാഭാരതി പ്രവര്‍ത്തകര്‍ക്കൊപ്പം ശബരിമല വാര്‍ഡ് മെമ്ബര്‍ മഞ്ജു പ്രമോദ് സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി .

ഇനി എട്ടു നാളാണ് തിരുവാഭരണ ഘോഷയാത്രക്കുള്ളത് . ഇതിന്റെ ഭാഗമായാണ് സേവാഭാരതി പാത വൃത്തിയാക്കല്‍ പരിപാടി ഏറ്റെടുത്തത് . കൊറോണ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഇത്തവണ ഘോഷയാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇത്തവണ തിരുവാഭരണ ഘോഷയാത്രയില്‍ പതിവ് കാഴ്ചകള്‍ ഉണ്ടാകില്ല. ഘോഷയാത്രയെ നൂറ് പേര്‍ക്കെ അനുഗമിക്കാനാകു. വിവിധ സ്ഥലങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനുണ്ടായിരുന്ന അവസരവും ഇത്തവണയില്ല. ഘോഷയാത്ര കടന്നു പോകുന്ന വഴിയില്‍ നെയ് തേങ്ങകളും സ്വീകരിക്കില്ല. പന്തളം സ്രാമ്ബിക്കല്‍ കൊട്ടാരത്തിലെ എന്‍. ശങ്കര്‍ വര്‍മയാണ് ഇക്കൊല്ലത്തെ രാജ പ്രതിനിധി.