ലാലിഗയില്‍ ബാഴ്സലോണക്ക് ഒരു വിജയം കൂടെ. അത്ര തൃപ്തി നല്കുന്ന വിജയം അല്ലായെങ്കിലും ലീഗ് ടേബിളില്‍ മുന്നോട്ട് പോകാന്‍ ഈ വിജയം ബാഴ്സലോണയെ സഹായിക്കും. ലീഗിലെ അവസാന സ്ഥാനക്കാരായ ഹുയെസ്കയെ ആണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ഏക ഗോളിനായിരുന്നു ബാഴ്സലോണയുടെ വിജയം. ആദ്യ പകുതിയില്‍ ആണ് ആ ഗോള്‍ പിറന്നത്.
തന്റെ അഞ്ഞൂറാം ലീഗ് മത്സരത്തിന് ഇറങ്ങിയ ലയണല്‍ മെസ്സി ആണ് ബാഴ്സലോണയുടെ ഗോള്‍ ഒരുക്കിയത്. മെസ്സിയുടെ മനോഹര ക്രോസില്‍ നിന്ന് ഡി യോങ് പന്ത് ലക്ഷ്യത്തില്‍ എത്തിച്ചു. ഈ ഗോളിന് ശേഷം രണ്ടാമതൊരു ഗോള്‍ നേടാന്‍ ബാഴ്സലോണക്ക് കളിയില്‍ ഉടനീളം ശ്രമിച്ചിട്ടും ആയില്ല. ഈ വിജയത്തോടെ 16 മത്സരങ്ങളില്‍ 28 പോയിന്റുനായി ലീഗില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുകയാണ് ബാഴ്സലോണ.