ഹൈദരാബാദ്: ന്യൂഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന രാജധാനി എക്‌സ്പ്രസ് ട്രെയിനിന്റെ എന്‍ജിനില്‍ തീപടര്‍ന്നു. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെത്തിയപ്പോഴാണ് പുക ഉയര്‍ന്നത്. ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് സൗത്ത് സെന്‍ട്രല്‍ റയില്‍വേ അധികൃതര്‍ പറഞ്ഞു.

ഇന്നലെ രാത്രി ഒന്‍പത് മണിക്ക് ട്രെയിന്‍ നവാന്ദ്ഗി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. ലോക്കോപൈലറ്റാണ് പുക ആദ്യം കണ്ടത്. തുടര്‍ന്ന് മുന്‍കരുതലിനായി ട്രെയിന്‍ നിര്‍ത്തിയിട്ടു. തീപടര്‍ന്ന ഭാഗം മറ്റ് കോച്ചുകളില്‍ നിന്ന് വേര്‍പെടുത്തിയത് വലിയ അപകടം ഒഴിവാക്കി

അഗ്നിശമന സേനയെത്തിയാണ് എന്‍ജിനിലെ തീ അണച്ചത്. തീപടരാനുള്ള കാരണം വ്യക്തമല്ല.