കോഴിക്കോട്: സംസ്ഥാനത്ത് കോളജുകളില്‍ ക്ലാസ് ഇന്ന് തുറക്കുന്നു. ഡിഗ്രി, പിജി ക്ലാസുകളാണ് ഇന്ന് ആരംഭിക്കുന്നത്. 294 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് ക്ലാസുകള്‍ തുടങ്ങുന്നത്. രണ്ട് ഷിഫ്റ്റുകളായാണ് ക്ലാസുകള്‍ പ്രവര്‍ത്തിക്കുക. രാവിലെ 8.30 മുതല്‍ അഞ്ചു വരെയാണ് ക്ലാസുകള്‍. കോളജുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അധ്യാപകരും ക്ലാസ് മുറികളും തയ്യാറാണ്. എതേസമയം ദൂരെ നിന്ന് വരുന്ന കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും പ്രാബല്യത്തില്‍ വന്നിട്ടില്ല. ബസുകളിലെ ഇളവുകളെ കുറിച്ചും സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഒരു തീരുമാനവുമുണ്ടായിട്ടില്ല.

ജനുവരി ഒന്നിനാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നത്. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളാണ് ആരംഭിച്ചത്.