തിരുവനന്തപുരം: മകരവിളക്കിനോടനുബന്ധിച്ച്‌ ശബരിമലയില്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതി അനുവദിച്ച്‌ ദേവസ്വം ബോര്‍ഡ് .

മുന്‍കൂട്ടി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്തര്‍ക്ക് മാത്രമാണ് ദര്‍ശനാനുമതി നല്‍ക്കുന്നത് . തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കി.
ബുക്ക് ചെയ്യാത്ത ആരെയും ശബരിമല സന്നിധാനത്തോ പരിസരത്തോ തങ്ങാന്‍ അനുവദിക്കുന്നതല്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു .