റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു. സാറ്റര്‍ഡേ നൈറ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. നിവിന്‍ പോളിക്കൊപ്പം അജു വര്‍ഗീസ്, സൈജു കുറിപ്പ്, സിജു വില്‍സണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കിറുക്കനും കൂട്ടുകാരും എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ രസികന്‍ ലുക്കിലാണ് താരങ്ങള്‍ എത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. റോഷന്റെ 12ാമത്തെ ചിത്രമാണ് ഇത്. തന്റെ ഉറ്റ ചങ്ങാതിമാര്‍ക്കായാണ് ഈ പോസ്റ്റര്‍ റോഷന്‍ ആന്‍ഡ്രൂസ് ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത്.

നവീന്‍ ഭാസ്‌കര്‍ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് വിനായക അജിത്താണ്. അസ്ലം കെ പുരയില്‍ ആണ് ഛായാഗ്രഹണം. ടി ശിവനന്ദീശ്വരനാണ് എഡിറ്റിങ്. സംഗീത് ജേക്‌സ് ബിജോയ്. പൂജ റിലീസായാണ് ചിത്രം തിയറ്ററില്‍ എത്തുക.