അയോധ്യയില്‍ നിര്‍മ്മാണം തുടങ്ങുന്ന രാമക്ഷേത്രത്തിനായുള്ള ധന സമാഹരണം ഹിന്ദു കുടുംബങ്ങളില്‍ നിന്ന് മാത്രം നടത്തുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് വക്താവ് വിജയ് ശങ്കര്‍ തിവാരി. സംഘടനാ പ്രവര്‍ത്തകരും മറ്റ് അനുബന്ധ ഗ്രൂപ്പുകളും ആണ് രാമക്ഷേത്രത്തിനായുള്ള ധനസമാഹരണം നടത്തുക.

ശ്രീറാം ജന്മഭൂമി മന്ദിര്‍ നിധി സമര്‍പന്‍ അഭിയാന്‍ എന്ന പ്രചരണപരിപാടി ജനുവരി 15 മുതലാണ് ധനസമാഹരണ യജ്ഞം തുടങ്ങുന്നത്. ‘മുന്‍കാല അനുഭവങ്ങള്‍’ പരിഗണിച്ചു ഹിന്ദു കുടുംബങ്ങളെ മാത്രമേ സംഭവനക്കായി സമീപിക്കൂയെന്ന് വിജയ് ശങ്കര്‍ തിവാരി വ്യക്തമാക്കി.