കോട്ടയം – കർഷക ദിനമായ ആഗസ്റ്റ് 17 കാർഷിക ഉത്സവമായി ആഘോഷിക്കുമെന്ന് കർഷക മോർച്ച ജില്ല കമ്മറ്റി അറിയിച്ചു. അന്നെ ദിവസം ജില്ലയിലെ 18 കേന്ദ്രങ്ങളിൽ കർഷക മോർച്ചയുടെ നേതൃത്വത്തിൽ കാർഷികോത്സവം നടക്കും.
കർഷകരെ ആദരിക്കൽ , കാർഷിക ഉത്പ്പനങ്ങളുടെ പ്രദർശനം, ജൈവകൃഷി സെമിനാറുകൾ , കേന്ദ്ര സർക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ പഠന ക്ലാസ്സ്, കല-കായിക മത്സരങ്ങൾ എന്നിവ കാർഷിക ഉത്സവത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ കാർഷിക ഉത്സവത്തിന്റെ ഭാഗമായി നടക്കും. കർഷകമോർച്ച ജില്ല അധ്യക്ഷൻ ജയപ്രകാശ് വാകത്താനം, സംസ്ഥാന സെക്രട്ടറി മോഹൻദാസ് സംസ്ഥാന സമിതിയംഗം അനിൽ കുമാർ മുള്ളനളയ്ക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കും . ബി.ജെ പി ജില്ല അധ്യക്ഷൻ ലിജിൻ ലാൽ , സംസ്ഥാന ഉപാധ്യക്ഷ ജെ പ്രമീള ദേവി , പി. ആർ. മുരളിധരൻ , നോബിൾ മാത്യു , അഡ്വ. നാരായണൻ നമ്പൂതിരി , എൻ.കെ ശശികുമാർ , കെ.ജി രാജ്മോഹൻ, എസ്.രതീഷ് തുടങ്ങിയ പ്രമുഖ നേതാക്കൾ വിവിധ മണ്ഡലങ്ങളിൽ കാർഷിക ഉത്സവം ഉത്ഘാടനം ചെയ്യും.