തൃശൂര്‍: തിയറ്റുകളെ ഇളക്കി മറിച്ച്‌ മുന്നേറുന്ന ചിത്രം പാപ്പന്‍ 50 കോടി ക്ലബില്‍ ഇടംപിടിച്ചതിന് പിന്നാലെ സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ നടന്‍ ഷമ്മി തിലകന്‍.

ചാലക്കുടിയിലെ ഡി സിനിമാസില്‍ എത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ഷമ്മി തിലകന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. സുരേഷ് ഗോപിയെ പാപ്പന്‍ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായ ‘എബ്രഹാം മാത്യു മാത്തന്‍’ എന്നാണ് ഷമ്മി തിലകന്‍ അഭിസംബോധന ചെയ്തിരിക്കുന്നത്.

ഡി സിനിമാസില്‍ പാപ്പന്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് സുരേഷ് ഗോപി തിയറ്ററില്‍ എത്തിയത്. ഇക്കാര്യം അറിഞ്ഞ് ഷമ്മി തിലകനും അദ്ദേഹത്തെ കാണാന്‍ എത്തുകയായിരുന്നു. തിരിച്ചു പോകാനായി കാറില്‍ കയറാന്‍ ഒരുങ്ങുമ്ബോഴാണ് ഫോട്ടോ എടുത്തതെന്നും ഷമ്മി തിലകന്‍ പറയുന്നുണ്ട്. സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ളത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ചാലക്കുടിയില്‍’പാപ്പന്‍’ കളിക്കുന്ന ഡി സിനിമാസ് സന്ദര്‍ശിച്ച ‘എബ്രഹാം മാത്യു മാത്തന്‍’ സാറിനെ പോയി കണ്ടിരുന്നു.
ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോണ്‍ വാങ്ങിത്തന്നു.??
യാത്ര പറഞ്ഞു കാറില്‍ കയറുമ്ബോള്‍ ഒപ്പം നിര്‍ത്തി ഒരു ഫോട്ടോ എടുത്തോട്ടേ എന്ന് ചോദിച്ചു. അതുകഴിഞ്ഞ് ഒന്നുകൂടി ചോദിച്ചു..??
‘കത്തി കിട്ടിയോ സാറേ’..???
അതിന് അദ്ദേഹം പറഞ്ഞത്..;
‘അന്വേഷണത്തിലാണ്’..!
‘കിട്ടിയാലുടന്‍ ഞാന്‍ വന്നിരിക്കും’..!
‘പൊക്കിയെടുത്ത് അകത്തിടുകേം ചെയ്യും’..!
കര്‍ത്താവേ..; ??
ഈ സാറെന്നെക്കൊണ്ട് ഇനിയും പാടിക്കുമോ..?
കുയില പുടിച്ച്‌ കൂട്ടില്‍ അടച്ച്‌..;
കൂവ സൊല്ലുഗിറ ഉലകം..!
മയില പുടിച്ച്‌ കാല ഒടച്ച്‌..;
ആട സൊല്ലുഗിറ ഉലകം..!
എന്തായാലും, കത്തി കിട്ടിയാല്‍ പറ സാറേ ഞാന്‍ അങ്ങ് വന്നേക്കാം..!