എഎസ്‌എല്‍വി-ഡി1 റോക്കറ്റ് എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്ന കാരണം വ്യക്തമാക്കി ഐ എസ് ആര്‍ ഒ. രാജ്യത്തിന്റെ വാണിജ്യ, തന്ത്ര പ്രധാന ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് എസ് എസ് എല്‍ വി റോക്കറ്റ് നിര്‍മ്മിച്ചത്.

500 കിലോയോ അതില്‍ താഴെയോ മാത്രം ഭാരം വഹിക്കാന്‍ കഴിയുന്ന ഉപഗ്രഹത്തിന് ഏകദേശം 56 കോടി രൂപയാണ് ചിലവെന്ന് ഐ എസ് ആര്‍ ഒ അധികൃതര്‍ പറഞ്ഞു.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം പല ആവശ്യങ്ങള്‍ക്കായി നിരവധി തവണ ഇത്തരം ചെറിയ റോക്കറ്റുകള്‍ വിക്ഷേപിച്ചിട്ടുണ്ട്. പല തവണകളിലായി ഇത്തരം പരീക്ഷണങ്ങള്‍ പരാജയപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓരോ പരാജയങ്ങളിലും തകരാറുകള്‍ പഠിച്ച്‌ കൂടുതല്‍ ശക്തമായ റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ ഐ എസ് ആര്‍ ഒ എന്നും ശ്രമിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റോക്കറ്റ് വിക്ഷേപണം തുടക്കത്തില്‍ വിജയകരമായിരുന്നു എന്ന് ഐ എസ് ആര്‍ ഒ വൃത്തങ്ങള്‍ വ്യക്തമാക്കി.

1980കളിലാണ് ഇന്ത്യ എഎസ്‌എല്‍വി പദ്ധതി ആവിഷ്കരിച്ചത്. പുറംലോകത്തുള്ള വിവരങ്ങളും മറ്റു സാങ്കേതിക വിദ്യകളും വികസിപ്പെച്ചെടുക്കുന്നതിന്റെ ഭാഗമായാണ പദ്ധതി ആരംഭിച്ചതെങ്കിലും സാമ്ബത്തികമായ ബുദ്ധിമുട്ട് കാരണം ഐ എസ് ആര്‍ ഒ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പുതിയ റോക്കറ്റ് എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്ന ചോദ്യത്തിന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ്‌ മറുപടി നല്‍കുകയായിരുന്നു.

റോക്കറ്റിലെ ദൂരം അളക്കുന്നതിനു കാരണമായ ആക്സിലറേറ്റര്‍ സംവിധാനം പ്രവര്‍ത്തന യോഗ്യമല്ലാതാവുകയും ഇവ സെന്‍സറിംഗ് സിസ്റ്റത്തെ ബാധിക്കുകയുമായിരുന്നു. കമ്ബ്യൂട്ടറുമായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ റോക്കറ്റിനുള്ളിലെ മോട്ടറുകള്‍ നിശ്ചലമാകുന്ന സാഹചര്യമുണ്ടായി. ഇത് പരിഹരിക്കുവാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു എന്ന് അദ്ദേഹം പറഞ്ഞു. റോക്കറ്റ് ഭ്രമണപഥത്തില്‍ ഇറക്കാനുള്ള എല്ലാ നീക്കങ്ങളും ആക്സിലറേറ്റര്‍ പ്രവര്‍ത്തന യോഗ്യമല്ലാതായതോടുകൂടി തകരുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

റോക്കറ്റിലെ എല്ലാ ഭാഗങ്ങളും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നെങ്കിലും ആക്സിലറേറ്റര്‍ തകരാറ്‌ മുഴുവന്‍ സംവിധാനത്തെയും ഇത് ബാധിച്ചു. ഇവ നിയന്ത്രണ വിധവെയമാക്കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ല. പൂര്‍ണ്ണമായും ഇവയെ നിയന്ത്രിക്കുന്ന സെന്‍സറിംഗ് സിസ്റ്റം പ്രവര്‍ത്തിക്കാതെ വന്നതു മൂലം വിക്ഷേപണം പരാജയപ്പെടുകയാണുണ്ടായത്. ഐ എസ് ആര്‍ ഒ വരും നാളുകളില്‍ കൂടുതല്‍ ശക്തമായ രീതിയില്‍ റോക്കറ്റ് വിക്ഷേപണം നടത്തും. ഓരോ പിഴവുകളും കൂടുതല്‍ പഠിക്കാനുള്ള അവസരം കൂടിയാണ്. പിഴവുകള്‍ പരിഹരിച്ച്‌ പുതിയ റോക്കറ്റ് വിക്ഷേപണം എഎസ്‌എല്‍വി ഐ എസ് ആര്‍ ഒ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.