ജ​മ്മു കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​ര്‍ ന​ട​ത്തി​യ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ല്‍ ആ​റു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പു​ല്‍​വാ​മ ജി​ല്ല​യി​ലെ ത്രാലിലെ ബസ്റ്റാന്റ് പരിസരത്തായിരുന്നു സംഭവം. സുരക്ഷാ സേനയെ ലക്ഷ്യമാക്കി എറിഞ്ഞ ഗ്രനേഡ് പരിസരത്തെ ചന്തയിലാണ് പതിച്ചത്. പരിക്കേറ്റ ഏഴ് പേരും പ്രദേശവാസികളാണ്.
ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്നവരെല്ലാം അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.സംഭവത്തില്‍ ത്രാല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.