ഖത്തറില്‍ ഇന്ന് 198 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഇതില്‍ 25 പേര്‍ രാജ്യത്തിന് പുറത്തു നിന്നും എത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 124 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 141,680 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 23,15 പേരാണ്. 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 31 പേര്‍ തീവ്രപരിചരണവിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,323 കൊവിഡ് പരിശോധനകളാണ് ഖത്തറിലൂടനീളം നടത്തിയത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥരീകരിക്കപ്പെട്ടവരുടെ എണ്ണം 144,240 ആയി.