തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ കോളേജുകള്‍ നാളെ മുതല്‍ തുറക്കും. ശനിയാഴ്ചയും കോളേജുകള്‍ പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം.

ഒരേ സമയം 50 ശതമാനം വിദ്യാര്‍ത്ഥികളെയാണ് പ്രവേശിപ്പിക്കുക. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ മുഴുവനും ക്ലാസിനെത്തണമെന്നാണ് അറിയിച്ചിട്ടുള്ളത്. രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് കോളേജുകള്‍ പ്രവര്‍ത്തിക്കുക.

പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് നാളെ തുറക്കുക. അഞ്ച് മണിക്കൂറായിരിക്കും ക്ലാസുകള്‍. ആവശ്യമായി വരികയാണെങ്കില്‍ രണ്ട് ഷിഫ്റ്റുകളായി ക്ലാസുകള്‍ ക്രമീകരിക്കാനും കോളേജ് അധികൃതര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.