മുംബൈ : ന്യൂ ഇയര്‍ ആഘോഷിക്കാന്‍ സുഹൃത്തിന്റെ വീട്ടിലെത്തിയ പത്തൊമ്ബതുകാരി മരിച്ച നിലയില്‍. ജാന്‍വി കുക്രേജ എന്ന യുവതിയാണ് മരിച്ചത് . സംഭവത്തില്‍ കാമുകനെയും സുഹൃത്തായ യുവതിയേയും അറസ്റ്റ് ചെയ്തു.

മുംബയ് ഭഗവതി ഹൈറ്റ്‌സിലെ സുഹൃത്തിന്റെ വീട്ടിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.സുഹൃത്തായ ദിവ്യ പടന്‍കറുടെ വീടിന്‍റെ മുകളിലത്തെ നിലയില്‍ വച്ചായിരുന്നു പാര്‍ട്ടി നടന്നത്. ജാന്‍വിയുടെ കാമുകനായ ശ്രീ ജോഗ്ധന്കറും ന്യൂ ഇയര്‍ പാര്‍ട്ടിക്കെത്തിയിരുന്നു.

പാര്‍ട്ടിയ്ക്കിടെ ശ്രീയെയും ദിവ്യയെയും അരുതാത്ത സാഹചര്യത്തില്‍ ജാന്‍വി കണ്ടിരുന്നു. ഇത് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ചേര്‍ന്ന് യുവതിയെ മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് താഴേക്ക് പോകാനായി സ്റ്റെപ്പിനരികിലെത്തിയ ജാന്‍വിയെ പിന്തുടര്‍ന്നെത്തി താഴേക്ക് തള്ളുകയും ചെയ്തു. സ്റ്റെയര്‍ കേസിലോ മറ്റോ തല ശക്തമായി ഇടിച്ചതാണ് മരണത്തിനിടയാക്കിയതെന്ന് അന്വേഷണ സംഘം അറിയിച്ചു.