സൗദി അറേബ്യ അതിര്‍ത്തികള്‍ ഇന്ന് തുറക്കും.രാവിലെ 11 മുതല്‍ സൗദിയിലേക്ക് വിമാനങ്ങള്‍ക്ക് പ്രവേശിക്കാം. ജനിതക മാറ്റം സംഭവിച്ച കോവിഡ് കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണമുണ്ട്. അവര്‍ സൗദിയിലെത്തിയാല്‍ 14 ദിവസം ക്വാറന്‍റൈനില്‍ കഴിയണം.

രണ്ടാഴ്ച മുന്‍പാണ് അതിവേഗ വൈറസ് കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ സൗദി അതിര്‍ത്തികള്‍ അടച്ചിട്ടത്. ഇനി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് സ്വദേശികള്‍ക്കും വിദേശികള്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാം.