ക്ഷേത്രത്തിലെ വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ചു നാല് പേർക്ക് പരിക്ക്. പാണാവള്ളി നാൽപ്പന്തണ്ണീശ്വരം ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് നാല് മണിയോടടുത്താണ് അപകടം.
പഴയ ദേവസ്വം ഓഫീസിൽ പെയിൻ്റിംഗ്, വെൽഡിംഗ് ജോലി ചെയ്ത തൊഴിലാളികൾക്കാണ് പരിക്ക് .ഈ ഓഫീസിനോട് ചെർന്നാണ് വെടിമരുന്ന് ശാലയും .

പരിക്കേറ്റ എം പി തിലകൻ മറ്റത്തിൽ, രാജേഷ് വാലുമ്മേൽ, വിഷ്ണുവാലുമ്മേൽ, ധനപാലൻ വന്ദനം തറമേൽ, അരുൺ കുമാർ മoത്തിൽ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രാജേഷിനും ,തിലകനും ഗുരുതരമായ പരിക്കുണ്ട്.

സമീപത്തുണ്ടായിരുന്ന ചിലർക്ക് നിസ്സാര പരിക്കുകളുണ്ട്.  തൈക്കാട്ടുശ്ശേരി ബ്ലോക്ക് ദുരന്തനിവാരണ സേന ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സ്ഫോടനത്തിൽ ദേവസ്വം ഓഫീസ് കൗണ്ടറും സമീപത്തെ ഷീറ്റുകളും നശിച്ചു. സ്ഥലത്ത് ഡിവൈഎസ്സ് പിയുടെ നേതൃത്വത്തിൽ പൊലീസ് എത്തി സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.