റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി താന്‍ ഇത്തവണത്തെ ഐപിഎലില്‍ കളിക്കുന്നില്ല എന്നറിയിച്ച്‌ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയില്‍ സ്റ്റെയിന്‍. മറ്റൊരു ഫ്രാഞ്ചൈസിയ്ക്കായും താന്‍ കളിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കുറച്ച്‌ കാലം ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുവാനുള്ള തീരുമാനം ആണ് ഇതിന് പിന്നില്ലെന്നും ഡെയില്‍ സ്റ്റെയിന്‍ വ്യക്തമാക്കി.

തന്റെ സാഹചര്യം മനസ്സിലാക്കിയതിന് ആര്‍സിബിയോട് നന്ദിയും താരം പറഞ്ഞു. താന്‍ റിട്ടയര്‍ ചെയ്തിട്ടില്ലെന്നും ഡെയില്‍ സ്റ്റെയിന്‍ ട്വിറ്ററില്‍ കുറിച്ചു. മറ്റു ലീഗുകളില്‍ താന്‍ കളിക്കുമെന്നും സ്റ്റെയിന്‍ വ്യക്തമാക്കി. 2020 ഐപിഎലില്‍ താരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്.