മോ​ഹ​ന്‍​ലാ​ലി​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ജീ​ത്തു​ ​ജോ​സ​ഫ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ ​റാം​ ​കൊ​ച്ചി​യി​ല്‍​ ​പു​ന​രാ​രം​ഭി​ച്ചു.​ ​തൃ​ഷ​ ​ആ​ണ് ​ചി​ത്ര​ത്തി​ല്‍​ ​നാ​യി​ക.​ ​മോ​ഹ​ന്‍​ലാ​ല്‍,​ ​തൃ​ഷ,​ ​ഇ​ന്ദ്ര​ജി​ത്ത് ​എ​ന്നി​വ​ര്‍​ ​ജോ​യി​ന്‍​ ​ചെ​യ്തു.​ ​ഇ​വ​ര്‍​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​പ​ത്തു​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​കൊ​ച്ചി​യി​ല്‍​ ​പ്ളാ​ന്‍​ ​ചെ​യ്തി​ട്ടു​ള്ള​ത്.​വ്യ​ത്യ​സ്ത​ ​ഗെ​റ്റ​പ്പി​ലാ​ണ് ​ചി​ത്ര​ത്തി​ല്‍​ ​മോ​ഹ​ന്‍​ലാ​ല്‍​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.​ ​പ്രേ​ക്ഷ​ക​രു​ടെ​ ​പ്രാ​ര്‍​ത്ഥ​ന​യും​ ​പി​ന്തു​ണ​യും​ ​വേ​ണ​മെ​ന്ന് ​സാ​മൂ​ഹ്യ​ ​മാ​ദ്ധ്യ​മ​ത്തി​ലൂ​ടെ​ ​ജീ​ത്തു​ ​ജോ​സ​ഫ് ​അ​ഭ്യ​ര്‍​ത്ഥി​ച്ചു.​അ​തേ​സ​മ​യം​ ​മൂ​ന്നു​വ​ര്‍​ഷ​ത്തി​നു​ ​ശേ​ഷ​മാ​ണ് ​റാ​മി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.​ ​കൊ​വി​ഡ് ​വ്യാ​പ​ന​ത്തി​ന് ​മു​ന്‍​പാ​ണ് ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ച​ത്.​കൊ​വി​ഡി​നെ​ ​തു​ട​ര്‍​ന്ന് ​ചി​ത്രീ​ക​ര​ണം​ ​നി​റു​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളാ​ണ് ​റാ​മി​ന്റെ​ ​പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ന്‍.​ ​അ​വി​ടെ​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യ​ത് ​ചി​ത്രീ​ക​ര​ണ​ത്തെ​ ​ത​ട​സ​പ്പെ​ടു​ത്തി.​ ​ദൃ​ശ്യം,​ ​ദൃ​ശ്യം​ 2,​ ​ട്വ​ല്‍​ത്ത് ​മാ​ന്‍​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ള്‍​ക്കു​ശേ​ഷം​ ​മോ​ഹ​ന്‍​ലാ​ല്‍​ ​-​ ​ജീ​ത്തു​ ​ജോ​സ​ഫ് ​കൂ​ട്ടു​കെ​ട്ടി​ല്‍​ ​ഒ​രു​ങ്ങു​ന്ന​ ​റാ​മി​ന്റെ​ ​അ​വ​സാ​ന​ ​ഷെ​ഡ്യൂ​ള്‍​ ​ല​ണ്ട​നി​ല്‍​ ​ന​ട​ക്കും.​ ​ഈ​ ​മാ​സം​ ​അ​വ​സാ​നം​ ​മോ​ഹ​ന്‍​ലാ​ലും​ ​സം​ഘ​വും​ ​യു.​കെ​യി​ലേ​ക്ക് ​പു​റ​പ്പെ​ടും.​ഇ​തോ​ടെ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ര്‍​ത്തി​യാ​കു​മെ​ന്നാ​ണ് ​വി​വ​രം.​ ​സു​രേ​ഷ് ​മേ​നോ​ന്‍,​ ​സി​ദ്ദി​ഖ്,​ ​ദു​ര്‍​ഗ​ ​കൃ​ഷ്ണ,​ ​ആ​ദി​ല്‍​ ​ഹു​സൈ​ന്‍,​ ​ച​ന്തു​നാ​ഥ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ള്‍.​സ​തീ​ഷ് ​കു​റു​പ്പ് ​ഛാ​യാ​ഗ്ര​ഹ​ണം നിര്‍വഹിക്കുന്നു.

​ ​എ​ഡി​റ്റിം​ഗ് : ​വി.​എ​സ്.​ ​വി​നാ​യ​ക്,​ ​സം​ഗീ​തം​ ​:​ ​വി​ഷ്ണു​ ​ശ്യാം.​ര​മേ​ഷ് ​പി.​ ​പി​ള്ള​യും​ ​സു​ധ​ന്‍​ ​എ​സ്.​ ​പി​ള്ള​യും​ ​ചേ​ര്‍​ന്നാ​ണ് ​നി​ര്‍​മ്മാ​ണം.