കാട്ടിലുള്ള മൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നത് സാധാരണമാണ്. അത്തരത്തില്‍ ഇറങ്ങുന്നവയുടെ ദൃശ്യങ്ങള്‍ എന്നും സമൂഹമാദ്ധ്യമത്തില്‍ പ്രചരിക്കാറുമുണ്ട്.

നിലവിലും സംഭവിച്ചിരിക്കുന്നത് ഇത് തന്നെയാണ്. റോഡിലൂടെ ഓടുന്ന കാണ്ടാമൃഗത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

കാണ്ടാമൃഗത്തെ പോതുവെ ഭയത്തോടെയാണ് നാം വീക്ഷിക്കുന്നത്. അതിനാല്‍ തന്നെ റോഡിലൂടെ ഓടി വരുന്ന കാണ്ടാമൃഗത്തെ കണ്ട് മാറി നില്‍ക്കുന്ന പ്രദേശ വാസികളെ വീഡിയോയില്‍ കാണാം. ഐ എഫ് എസ് ജീവനക്കാരനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

മനുഷ്യര്‍ കണ്ടാമൃഗത്തിന്റെ ആവാസ വ്യവസ്ഥയിലേക്ക് കടന്ന് കയറിയപ്പോള്‍, കാണ്ടാമൃഗത്തിന് പട്ടണത്തിലേക്ക് വഴിതെറ്റി എന്ന് തെറ്റിദ്ധരിക്കരുത്” എന്ന കുറിപ്പ് പങ്കുവച്ചാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം വീഡിയോ പ്രചരിച്ചതോടെ കണ്ടാമൃഗം പട്ടണത്തില്‍ എത്തിയത് ഒരു കൂട്ടര്‍ ചര്‍ച്ച ആക്കിയിരിക്കുകയാണ്. കാട് നശിപ്പിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം. മനുഷ്യരും മൃഗങ്ങളും ഇടപഴകി ജീവിക്കുകയാണ് വേണ്ടത് തുടങ്ങി നിരവധി കമന്റുകളും ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. കാണ്ടാമൃഗം സവാരിക്ക് ഇറങ്ങിയതാണ് എന്ന് ചിലരും അഭിപ്രായപ്പെടുന്നുണ്ട്.