കോട്ടയം മാണി സി കാപ്പന്‍ എല്‍ ഡി എഫ് വിടുന്നകാര്യത്തില്‍ തീരുമാനം എടുത്താല്‍ യു ഡി എഫ് സജീവമായി പരിഗണിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. യു ഡി എഫിന് ഉചിതമായ സ്ഥാാര്‍ഥിയാണ് മാണി സി കാപ്പന്‍. അദ്ദേഹമാണ് ആദ്യം നിലപാട് പ്രഖ്യാപിക്കേണ്ടതെന്നും പി ജോസഫ് പറഞ്ഞു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ജോസഫ്.
ഈ മാസം ചേരുന്ന നിയമസഭാ സമ്മേളനത്തിന് ശേഷം എന്‍ സി പി ഇടതുമുന്നണി വിട്ടേക്കുമെന്ന് അഭ്യൂഹം പരക്കുന്നുണ്ട്. ജോസ് ഇടത്തോട്ട് ചാഞ്ഞപ്പോള്‍ തന്നെ എന്‍ സി പി പുറത്തേക്ക് പോകാനുള്ള ചര്‍ച്ചകളും തുടങ്ങിയിരുന്നു.
എന്നാല്‍ യു ഡി എഫിലേക്ക് പോകുന്ന ഒരു സാഹചര്യമുണ്ടായാല്‍ എന്‍ സി പി പിളര്‍ന്നേക്കുമെന്നാമ് റിപ്പോര്‍ട്ട.് മന്ത്രി എ കെ ശശീന്ദ്രന്റേ നേതൃത്വത്തില്‍ ഒരു വിഭാഗം എല്‍ ഡി എഫില്‍ തന്നെ തുടര്‍ന്നേക്കും.