മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഇന്നലെ രാത്രി ഒരു മണിയോടെ ഉരുൾപൊട്ടി. രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും ഒലിച്ചിറങ്ങിയ മണ്ണിനടിയിലായി. എല്ലാല്‍ ആളപായമില്ലാത്തത് ആശ്വാസമായി. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായതിനാല്‍ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. ശക്തിമായ മഴയെ തുടര്‍ന്ന് പുതുക്കുടി ഡിവിഷനിൽ നേരത്തെ തന്നെ ദുരിതാശ്വാസ ക്യാമ്പ് തുറന്നിരുന്നു. നാട്ടുകാർ അറിയിച്ചത് അനുസരിച്ചെത്തിയ പൊലീസ്,  ഫയർഫോഴ്സ് സംഘം 175 കുടുംബങ്ങളെ സ്ഥലത്ത് നിന്നും മാറ്റിപ്പാർപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.