പഞ്ചായത്ത് തുടർ ഭരണം ഉറപ്പാക്കിയെങ്കിലും വാകത്താനത്ത് CPM നിന്നും അണികളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നു. പുത്തൻചന്ത ബ്രാഞ്ച് സെക്രട്ടറി മാത്യു ഡേവിഡ് (മോനിച്ചൻ) ൻ്റെ നേതൃത്വത്തിൽ 35 ഓളം കുടുംബങ്ങളിൽ നിന്നും 150 ൽപ്പരം CPM അനുഭാവികളാണ് കോൺഗ്രസ്സിൽ ചേർന്നത്.മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടി പുതിയതായി പർട്ടിയിൽ എത്തിയവക്ക് മെംമ്പർഷിപ്പ് നല്കി സ്വീകരിച്ചു. വാകത്താനത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് കടുവാകുഴി കർഷകസമരത്തിലൂടെയായിരുന്നു. സമരത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി അന്നത്തെ പാർലമെൻ്റിൽ പ്രതിപക്ഷ നേതാവായിരുന്ന എ.കെ.ഗോപാലൻ (AKG) നേരിട്ടെത്തി പോലീസ് മർദ്ദനത്തിന് വിധേയരായ തൊഴിലാളികളുമായി സംസാരിച്ചിരുന്നു. അന്നത്തെ കർഷക തൊഴിലാളി സമരത്തിൽ ക്രൂരമായ പോലീസ് മർദ്ദനത്തിന് ഇരകളായവരും അവരുടെ പിൻതലമുറക്കാരുമാണ് പാർട്ടിയിലെ പുതുതലമുറക്കാരുടെ അവഗണനയിലും മേൽക്കോയ്മയിലും പ്രതിഷേധിച്ച് പാർട്ടി വിട്ടത്.